STORYMIRROR

Prabhakaran Vallath

Others

3  

Prabhakaran Vallath

Others

എന്റെ ഗ്രാമം

എന്റെ ഗ്രാമം

1 min
103

അംമ്പരചുംമ്പികളായ

സൗധങ്ങൾക്കിപ്പുറം

അലറി വിളിക്കുന്ന

പട്ടണങ്ങൾക്കിപ്പുറം


കാണുന്നു ഞാനീ

പുണ്യ ഭുമി

അറിയുന്നു ഞാനീ

സ്വപ്ന ഭൂമി


ഈ മനോഹര

ഗ്രാമത്തിലുണ്ടൊരു

കണ്ണഞ്ചിപ്പിക്കുന്ന

വർണ്ണക്കാഴ്ചകൾ


ഇവിടെയുണ്ടൊഴുകുന്ന

കുഞ്ഞരുവി

അതിലുണ്ടൊരായിരം

സ്വർണ്ണപരലുകൾ


പച്ചപ്പിലങ്ങ് മൂടിനിൽക്കും

ഇവിടെയുണ്ടായിരം അൽഭുതങ്ങൾ

കണ്ണിനു കുളിരേകും

വിസ്മയങ്ങൾ


നിശ്ചലം നിർഭയം

ചാഞ്ഞങ്ങിരിക്കുന്ന

ആജാനബാഹുക്കളായ

മലനിരകൾ


അവയുടെ മുതുകത്ത്

ചാഞ്ഞുമയങ്ങുന്ന

വർണ്ണമനോഹര

മേഘങ്ങളും


മഴയെ വരവേൽക്കാൻ

മനസ്സിനെ മയപ്പെടുത്തി

മറഞ്ഞങ്ങിരിക്കുന്ന

മഴവില്ലുകളും


ഈ മനോഹര ഗ്രാമത്തിലുണ്ട്

പക്ഷികൾ പറവകൾ പാറിക്കളിക്കുന്ന

വശ്യമനോഹരക്കാഴ്ചകളും വാനരൻമാരുടെ കേളികളും


തന്നാരം പറയുന്ന തത്തകളും

തത്തിക്കളിക്കുന്ന അണ്ണാൻമാരും

വിരുന്ന് അറിയിക്കുന്ന കാക്കകളും

പുല്ല് മേഞ്ഞുനടക്കുന്ന പശുക്കിടാങ്ങളും


ശാന്തം മനോഹരം ആശ്വാസം

ഇവിടെ ഈ ജീവിതം

കാറ്റിനുമുണ്ട് കുളിര്

വെയിലിനുമുണ്ട് അഴക്.



Rate this content
Log in