STORYMIRROR

Prabhakaran Vallath

Inspirational

4  

Prabhakaran Vallath

Inspirational

ഉത്തമൻമാരുടെ ലീലാവിലാസങ്ങൾ

ഉത്തമൻമാരുടെ ലീലാവിലാസങ്ങൾ

1 min
350

ഉത്തമൻമാരുടെ ലീലാവിലാസങ്ങൾ

പാടിപുകഴ്താൻ ആളുകളേറെ

ചെയ്യുന്നതെല്ലാം കാണുന്നതെല്ലാം

ക്രൂരവിനോദങ്ങളാണെന്നറിഞ്ഞിട്ടും


വേട്ടക്ക് പോകുന്ന

ഉത്തമനാരായിരുന്നാലും

കടുവയെ കൊന്നാലും

മുയലിനെ കൊന്നാലും


അവനാണു താരം

അവനാണു ധീരൻ

അവനാണു ശരി

അവനാണുത്തമൻ


ഊറ്റം കൊള്ളാനും

വീമ്പുപറയാനും

പാടിപുകഴ്താനും

ഏറെയുണ്ടാളുകൾ


കൂര പോയാലും

കൂടെയുള്ളവർ പോയാലും

കൂസലില്ലാതെ

കൂവി നടക്കുമിവർ


അധമൻമാർ വെറും

പാവം മൃഗങ്ങൾ

വേട്ടയാടപ്പെടാൻ

മാത്രം ജനിച്ചവർ


അടിമകൾ ഇവർ

വെറും അടിമകൾ ഇവർ

അടിമപ്പെടാൻവേണ്ടി

മാത്രം ജനിച്ചവർ


ഇന്നത്തെ ഉത്തമൻമാരുടെ

ലീലാവിലാസങ്ങൾ

പഴയതിനേക്കാൾ

പുതുമയുള്ളത്


സ്നേഹം നടിച്ച്

പ്രേമം നടിച്ചവർ

പാട്ടിലാക്കുന്നു

ഈ പാവം അധമൻമാരെ


ബലവാൻമാരിപ്പോഴും

ബലഹീനതയില്ലാതെ

ബഹുദൂരം മുന്നോട്ട്

ബഹുദൂരംമുന്നോട്ട്


അശരണൻമാരിപ്പോഴും

അരവയറോടുകൂടി

അയലത്ത് നോക്കി

അയവിറക്കുന്നു 


Rate this content
Log in

Similar malayalam poem from Inspirational