Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Neethu Thankam Thomas

Inspirational

4  

Neethu Thankam Thomas

Inspirational

സന്തോഷം മാത്രം

സന്തോഷം മാത്രം

1 min
288


അഞ്ജനം എഴുതാനും 

ചാന്ത് അണിയാനും 

മൈലാഞ്ചി മൊഞ്ചുള്ള 

അഴകി ആകുവാനും 

എനിക്കൊരു കാരണം 

വേണമായിരുന്നു.


എന്റെ മനസ്സിന്റെ ലാവണ്യം

കാണുന്ന കണ്ണുകൾ എവിടെ 

എന്ന് തേടുന്നു ഞാൻ.


എന്റെ ഹൃദയം തുടച്ചത് 

എന്തിനെന്നറിയുന്ന ആ 

ഹൃത്തിൻ അധീശന്‍ എവിടെ ?


എന്റെ കണ്ണുകൾ പറഞ്ഞ 

കഥകൾ കടലാസ്സിൽ പകർത്തുന്ന 

ആ ഹസ്‌തം ആരുടേത് ?


കാലിലെ ചിലമ്പിന്റെ താളം 

വളകൾ തൻ കിലുക്കം 

മുത്തുമണി ചിരി 

എല്ലാം എല്ലാം എന്റെ 

സന്തോഷത്തിനായി 

മാത്രം, ഞാൻ തിരിച്ചറിഞ്ഞു.


ആർക്കോ വേണ്ടിയല്ല എന്റെ 

സന്തോഷം, എല്ലാം എനിക്കായി 

മാത്രം; തിരിച്ചറിവിന്റെ നല്ല 

നേരമിത്; സന്തോഷം മാത്രം.


Rate this content
Log in

Similar malayalam poem from Inspirational