Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Jitha Sharun

Abstract

4  

Jitha Sharun

Abstract

ഓർമ്മപ്പെടുത്തൽ

ഓർമ്മപ്പെടുത്തൽ

1 min
412


വേദനയുണ്ടോ?

ഇന്നോ?

ഇന്നലെയോ?


അതോ

കാലത്തോ?

വൈകിട്ടോ?


അതുമല്ലെങ്കിൽ

ഉച്ചക്കോ?

എന്നും


എപ്പോഴും

എന്തിന് നീ നോവേറ്റണം...


വേദന,

പിന്നെയും

വേദനയോ?


ഈ പ്രായത്തിലോ?

അതു നീ വെറുതെ പറയുന്നതാ..

ജോലിക്ക് പോകാൻ മടി


അതല്ലേ.. നീ കവിത എഴുതുന്നെ...

ഓർക്കണം... നിനക്ക് രണ്ടു

 പെൺകുട്ടികൾ ആണ്...


"എഴുത്ത് " കൊണ്ട് അവരെ

 പഠിപ്പിക്കാൻ പൈസ കിട്ടുമോ?

നിന്റെ കവിതയും, കഥയും, നീയും

ഒരു "കഥ ഇല്ലാത്തതാണ് ".


"അതെ ", സത്യം തന്നെ

ഞാൻ ഈ സമൂഹത്തിനു

"അൺഫിറ്റ് " ആണ്


അങ്ങനെയാണ് ഞാൻ

"വേദനിക്കുന്ന കവയത്രിയായത് "


Rate this content
Log in

Similar malayalam poem from Abstract