STORYMIRROR

Binu R

Abstract

4  

Binu R

Abstract

വിശപ്പിനെ തോൽപ്പിച്ചവർ

വിശപ്പിനെ തോൽപ്പിച്ചവർ

1 min
352

 മുഷ്ടിചുരുട്ടി മാനത്തേയ്ക്കെറിഞ്ഞു

ഇൻക്വിലാബ്എന്നു വിളിപ്പവർ 

ഇഷ്ടത്തോടെ ഇൻക്വിലാബെന്നു

പറഞ്ഞു പഠിപ്പവർ 

വിശപ്പിൻവിളിയിൽ പണ്ടേ നമ്മൾ

വിശ്വസഹോദരരെന്നു

പാടിയെങ്കിലും,

വിപ്ലവം ജയിക്കട്ടെയെന്നു

പതിഞ്ഞു പാടിയവർ

പഠിപ്പിച്ചതെല്ലാം വെറും നേരമ്പോക്കുകളായിരുന്നു.


വിശപ്പിനെ തോൽപ്പിക്കാമെന്നാ-

ഹ്വാനം ചെയ്തവർ 

വരമ്പത്തു കൂലിയെന്നു പറഞ്ഞവർ 

വെറും കുലംകുത്തികളെന്നു

കണ്ടപ്പോഴേക്കും വിശപ്പിനെ

തോൽപിച്ചവരെല്ലാം ഒരുമുഴം

കയറിൽ ജീവിതമവസാനിപ്പിച്ചിരുന്നു.


ചിന്തകളെല്ലാം ചന്തയിൽ വില്പനചരക്കുകളാകവേ

ലോകം സമസ്തസുന്ദരമാക്കു

മെന്നുശഠിച്ചവരെല്ലാം മേലാളന്മാരിൽ

രാജാക്കന്മാരായിമാറി.

ഇന്ന് വിശപ്പിനെ തോൽപിച്ചവർ 

അടിമകളായ് രാത്രിയെ

പകലാക്കുന്നു അന്യദേശത്തിൽ

പല തൊന്തരവുകളിൽ.

സമസ്ത സുന്ദര ലോകമെന്ന

സ്വപ്നം ഇന്നും സ്വപ്നമായ് കനവായ്

സ്വർണ്ണവർണ്ണാഞ്ചിതമായ്

കണ്ണിൻമുകളിൽ കനച്ചുനിൽക്കുന്നു

യുവതയുടെ രാപ്പകലുകളറിയാ

കർമ്മശേഷിയിൽ.



Rate this content
Log in

Similar malayalam poem from Abstract