STORYMIRROR

Binu R

Abstract

3  

Binu R

Abstract

കുടിനീർ

കുടിനീർ

1 min
150

മുഖമൂടികളുമായ് നമ്മൾ 

ലോകപര്യടനംനടത്തവേ, 

സത്യമുള്ളവർ കണ്ടതെല്ലാം

അസത്യങ്ങളായിരുന്നു... 


കാലങ്ങളെല്ലാം ചെറുതാകുന്നതുപോൽ

നമ്മൾ ജിജ്ഞാസരാകവേ, 

ലോകം മുഴുവൻ ഭയപ്പെടുന്നതുനാം

കണ്ടെത്തീടുന്നു... 


ചെറിയൊരുകൃമികീടം

മനുഷ്യകുലത്തിനാകെയും 

അയൂസ്സിൽ ഭീതിവിരിച്ചീടവേ, 

നമ്മളിപ്പോൾ കാണുന്നതെല്ലാം 

ഉണ്മയോ സത്യമോ പരംപൊരുളോ... 


മുഖംമൂടിയണഞ്ഞ 

മുഖവും മനസ്സും ചിന്തകളും ശ്വാസനിശ്വാസങ്ങൾക്കായി 

പൊരുതീടവേ, നമ്മളെല്ലാം 

വീണ്ടും മത്സരങ്ങൾക്കായി 

കച്ചകെട്ടീടുന്നു... 


മുഖംമൂടികളാൽ നിറഞ്ഞൊരു 

ലോകവും കാലവും സ്വപ്‌നാടനം

നടത്താനൊരുങ്ങവേ, 

ചിത്രങ്ങൾ ഉള്ളിലും പുറത്തും

തുന്നിപ്പിടിപ്പിച്ചമുഖമൂടികൾ

മരണവക്ത്രത്തിൽനിന്നും 

നമ്മെ കൊഞ്ഞനംകുത്തുന്നു... 


എല്ലാമറിയുന്നൂ ജ്ഞാനക്കണ്ണുള്ളവർ

ചിന്താകുതുകികൾ, ഭാവനവിലാസർ, 

മുഖമൂടികളുടെ കപടതകളെ

ചികഞ്ഞുനോക്കാനൊരുങ്ങുന്നൂ... 


Rate this content
Log in

Similar malayalam poem from Abstract