STORYMIRROR

Saleena Salaudeen

Tragedy

4  

Saleena Salaudeen

Tragedy

വാർത്തകളുണ്ടാവുന്നത്

വാർത്തകളുണ്ടാവുന്നത്

1 min
73

വാർത്തകളനവധി കേൾക്കും നേരം

നെല്ലും പതിരും തിരിച്ചറിയാനാകാതെ

കണ്ണും കാതും മരവിച്ച വാർത്തകളുമായ്

നേരം പുലർന്നിരുളു പരക്കുമ്പോഴും

അന്തിചർച്ചകളിൽ വായ് തോരാതെ

നേരും നെറിയുമില്ലാത്ത വ്യാജന്മാർ

അനവധി വാർത്തകളുണ്ടാക്കുന്നു.


പത്ര ടിവി സാമൂഹ്യ മാധ്യമങ്ങളെല്ലാം

മാധ്യമ ധർമ്മം മറന്ന് റേറ്റിംഗ് കൂട്ടാൻ

പൊടിപ്പും തൊങ്ങലുമായ് വാർത്തകളിൽ

വെള്ളം ചേർത്ത് കൊഴുപ്പിനായ് നുണയും

ഇത്തിരി സത്യവുമായ് രാഷ്ട്രീയമായി

കൊമ്പു കോർക്കുന്നത് ജനങ്ങളുടെ

ക്ഷമയെ പരീക്ഷിക്കുന്നതു പോലെയാണ്.


അത്താഴപ്പട്ടിണിക്കാരുടെ ദീനരോധനമൊ

അഴിമതിക്കാരുടെ കറ പുരണ്ട കൈകളൊ

അബലയായ നാരിയെ കൈവച്ചവനേയൊ

ആക്രമിക്കപ്പെട്ടവളുടെ ആത്മാഭിമാനമോ

അടച്ചുറപ്പില്ലാത്ത വീട്ടിൽ താമസിക്കുന്ന

ആർഷഭാരതത്തിലെ തരുണീമണികളോ

അച്ചടിമഷിയിൽ വാർത്തകളാവുന്നില്ല!



Rate this content
Log in

Similar malayalam poem from Tragedy