STORYMIRROR

Saleena Salaudeen

Abstract

3  

Saleena Salaudeen

Abstract

അടയിരിക്കാത്ത പക്ഷികൾ

അടയിരിക്കാത്ത പക്ഷികൾ

1 min
175


കാകന്റെ കൂട്ടിൽ മുട്ടയിടുന്ന കുയിൽ

കരഞ്ഞു കൊണ്ട് ചതിയുടെ ഭാരത്താൽ

കുനിഞ്ഞ ശിരസ്സുമായ് തൻപൈതലിനെ

കൺനിറയെ കാണുവാൻ കാത്തിരുന്നു.


ആറ്റുനോറ്റിരുന്ന് ചൂടേറ്റു വളർത്തിയ

അമ്മക്കിളിയിൽ നിന്ന് കട്ടെടുക്കുന്ന

തൻപൈതലിനെ പേറ്റുനോവറിയാതെ

അടയിരിക്കാത്ത പക്ഷി സ്വന്തമാക്കുന്നു.


തൻ പൈതലിന് ചൂടേറ്റു വളർത്താൻ

കഴിയാത്ത ദുർവിധിയിൽ മനംനൊന്ത്

അടയിരിക്കാനാവാത്ത ദുഖഭാരത്താൽ

അശ്രുകണങ്ങളുമായവൾ നെടുവീർപ്പിട്ടു.


അടയിരിക്കാനാവാത്ത കുയിലമ്മയുടെ

കഷ്ടതയോർത്ത് ദുഖിച്ചിരിക്കുമ്പോൾ

കടന്നു വന്നൊരു അതിഥിയോടിക്കാര്യം

കുയിലമ്മ വർണ്ണിച്ചു കൊണ്ട് കരഞ്ഞു.


ദൈവത്തിൻ വരദാനമായ് കിട്ടിയ നിൻ

കുയിൽനാദം കിട്ടാത്തവർ ഏറെയുണ്ട്,

ദൈവത്തിൻ സൃഷ്ടി മഹത്തരമാണ്

നിൻ ശ്രുതിമാധുര്യം മറ്റാർക്കുമില്ലല്ലൊ!



రచనకు రేటింగ్ ఇవ్వండి
లాగిన్

Similar malayalam poem from Abstract