STORYMIRROR

Binu R

Abstract

3  

Binu R

Abstract

റാന്തൽ

റാന്തൽ

1 min
244

കൂരിരുട്ടാണ് മനസ്സിന്റെയുള്ളി-

ലുള്ളിലാകെയും 

ഇന്നലെയുമിന്നും ചിന്തകളൊക്കെ 

മനസ്സിന്റെ മേലെചെരുവിലെ 

പൂന്തോപ്പിൽ നിറനിലാവിൽ 

കണ്ണാരംപൊത്തിക്കളിക്കാൻപോയി, 

കാലങ്ങൾ അങ്ങോളമിങ്ങോളം 

ഭഗവാന്റെ തിരുജടയിൽ 

കുരുങ്ങിക്കിടപ്പാണ്

കറങ്ങിത്തിരിഞ്ഞുപോകുവാനാകാതെ... 


പകലാകുംഈശൻ മഴമേഘക്കീറിനുള്ളിൽ 

തടവിൽക്കിടന്നലമുറയിടുന്നു

എങ്ങിനെയെങ്കിലുമൊന്നുപുറത്തുവന്നു 

എങ്ങിനെയെങ്കിലും പകലിരവുകൾക്കു

സാന്ത്വനമേകാൻ... 


താഴെ ഭൂമിതൻമേലാപ്പിൽ നിന്നു

നോക്കുമ്പോൾ

മാനത്തിന്നങ്ങേച്ചെരുവിൽ 

ആരോ ഒരാൾ റാന്തൽവിളക്കു

കത്തിച്ചതുപോൽ, നേരിയവെട്ടം 

മേഘപാളികൾക്കിടയിലൂടെ 

നൂണ്ടുവരുന്നതു കാണുന്നുണ്ട് 

അതുകണ്ടിട്ടാരാനും പറയുന്നുണ്ട് സ്വപ്നങ്ങളൊക്കെയും തളിർക്കുമല്ലോ

ചിനപ്പുകൾ പൊട്ടി തഴച്ചു വളരാനായ്... 


Rate this content
Log in

Similar malayalam poem from Abstract