STORYMIRROR

Ajayakumar K

Abstract

3  

Ajayakumar K

Abstract

മനസ്

മനസ്

1 min
403

ഉരുകുന്ന മെഴുകുതിരി പോൽ

ഉരുകുന്നിതെൻ മാനസം

കാറും കോളും നിറഞ്ഞ വാനം

ക്ഷണാൽ മാരി ചൊരിയുന്ന പോലെ


സുഖ ദുഃഖാദികൾ നിറഞ്ഞ ജീവിതം

ഒന്നോർത്താൽ നിഴലും നിലാവിനും സമം

ജീവിതത്തിന്റെ ഭിന്ന തലങ്ങൾ തേടി

കാലം കഴിക്കുന്നു ചില ബുദ്ധിജീവികൾ


നേരോർത്താൽ മനസ്സെന്നത് സാങ്കല്പികം

മനസുഖമെന്നതു മരുപ്പച്ചയും...

കാണുന്നതും കേൾക്കുന്നതും മിഥ്യ

വെറും മിഥ്യ... വെറും മിഥ്യ


കാലത്തിന്റെ ഗതിവിഗതികൾക്കൊപ്പം

ചലിക്കാൻ ശീലിച്ചവർ നാം

ശീലം പിന്തുടരുന്നവർ നാം

അനസ്യൂതം യാത്ര തുടരുന്നവർ നാം 


Rate this content
Log in

Similar malayalam poem from Abstract