STORYMIRROR

Ajayakumar K

Abstract

3  

Ajayakumar K

Abstract

മോഹഭാംഗങ്ങളേ വിട...

മോഹഭാംഗങ്ങളേ വിട...

1 min
259

കനവെരിയുന്നു കനലെരിയുന്നു

ജീവിത മോഹങ്ങൾ അടരറ്റു വീഴുന്നു

നോവിന്റെ തീച്ചൂളയിൽ വെന്തെരിയാൻ

ഊഴിയിൽ ജാതരായി മർത്യ ജന്മം


വർണ്ണ ചിറകുള്ള സ്വപ്നങ്ങളെപ്പോഴും

ഊതിവീർപ്പിച്ചു മനുജർ ചരിക്കുന്നു

സ്വപ്നങ്ങൾ നെയ്യുന്നു സന്തതം മാനുഷർ

സങ്കല്പ മുകുളങ്ങൾ ഫുല്ലമാകാൻ


ജീവിത സൂര്യൻ എരിഞ്ഞു തീരുമ്പോഴും

മോഹങ്ങൾ കഴലായി മാറിടുന്നു

നല്ലൊരു സുമർത്തുവിനു താലം പിടിക്കുവാൻ

തീർക്കുന്നു മാനസ കൊട്ടാരമെപ്പോഴും


ജീവിത പൂങ്കാവന ശലഭമായി മാറുവാൻ

ഏറെ ശ്രമിക്കുന്നു ഏറെ കൊതിക്കുന്നു 

പുതിയൊരു സൂര്യനുദിക്കുന്നു

പുതുപുലരികൾ മാടിവിളിക്കുന്നു


കാവ്യകല തന്നുടെ തോഴനായി തീരുവാൻ

കവനകല തന്നുടെ തേരിൽ ചരിക്കുവാൻ

വെമ്പുന്നു പായുന്നു മാമക മാനസം


നൈരാശ്യ ജീവിത ദുഃഖങ്ങളേ വിട

ജീവിത പ്രാരാബ്ധ ശൈലങ്ങളേ വിട

മോഹ ഭംഗങ്ങളേ വിട....

അമാവാവാസി ദിനങ്ങളേ വിട...


Rate this content
Log in

Similar malayalam poem from Abstract