എന്റെ ആളുന്ന ആധി
എന്റെ ആളുന്ന ആധി
ഞാനുണരുന്ന മാത്രയിൽ,
എൻ മിഴികൾ തുറക്കുന്ന മാത്രയിൽ മാത്രമായ്
ജീവന്റെ നാമ്പുണരുന്ന, സചേതനമാകുന്ന
പാവമീ ഭുവനവുമീപ്രപഞ്ചവും,
കഷ്ടം, ഞാൻ കണ്ണടക്കുന്ന മാത്രയിൽ
ജീവനറ്റില്ലാത്തതായ് തീരുമെന്നതാണെൻ
ആധിയും വ്യസനവും!
