Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra
Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra

Binu R

Abstract

3  

Binu R

Abstract

കനൽകൂടുന്ന ചിന്തകൾ

കനൽകൂടുന്ന ചിന്തകൾ

1 min 185 1 min 185

ചിന്തകൾ വരണ്ടനിലത്തു പുല്ലുകൾ മുളക്കുന്നതു പോലെ 

മുളച്ചുപൊന്തിയിരുന്നത്  

സ്വപ്നത്തിൽ മാത്രമൊതുങ്ങിയിരുന്ന

കാലം ഓർമകളിൽപ്പോലും മാഞ്ഞുപോയിരിക്കുന്നു... !

ആ വരണ്ടനിലങ്ങളിൽ ചിന്തകൾ കനത്തകുറ്റിക്കാടുകൾ പോലെ 

ചിന്തകളുടെ ചിന്തകളും ചീന്തുകളുമായ് നിറഞ്ഞുവന്നതാരും അറിഞ്ഞതുമില്ല... !

ചിലനേരങ്ങളിൽ കനൽകൂടുന്നചിന്തകൾ പൊള്ളിക്കുന്നുണ്ട്, വരും കാലങ്ങളിലെ

ജീവിതവ്യാപരങ്ങളെക്കുറിച്ചുള്ള

നെരിപ്പോടുകളെയോർത്ത്, 

ആരെങ്കിലും കൊണ്ടുത്തരുന്ന

പാഥേയമോർത്ത്, 

ആരെങ്കിലും ജീവിത സാഹചര്യങ്ങൾ

ഒരുക്കുമെന്ന വിശ്വാസങ്ങളോർത്ത്... !

ചിന്തകളെല്ലാം ചിന്തുകളായ് ഹൃദയമാം

ഡമരുവിലൂടെ പുറത്തേക്കുകേൾക്കുന്നൂ

ഇടികുടുങ്ങുന്ന ശബ്ദമോടെ 

ഡും ഡും ഡുംങ്കാരമോടെ... !

Rate this content
Log in

More malayalam poem from Binu R

Similar malayalam poem from Abstract