പെയ്തുതോർന്നപ്പോൾ
പെയ്തുതോർന്നപ്പോൾ
ആർത്തലച്ചു വന്ന പേമാരി
പെയ്തു തോർന്നപ്പോൾ
മഴവെള്ളത്തിൽ ഒലിച്ചു പോയ
നീർക്കുമിളകളെ നോക്കിയിരുന്ന്
വിസ്മൃതിയുടെ അഗാധതയിൽ
നങ്കൂരമിട്ടു പോയ നിമിഷങ്ങൾ
ഒരു വെള്ളിടി പോലെ മനതാരിൽ
ഓടിക്കിതച്ചെത്തിയ നേരം
മിഴിനീർപ്പൂക്കളുതിർന്നു വീണു.
ഓർമ്മകളുടെ ഭണ്ഡാരച്ചെപ്പിന്റെ
നിലവറ തുറന്നെത്തിയ കാറ്റിൽ
ഇന്നലെകളിൽ കടന്നു പോയവരുടെ
റോസാപ്പൂ ഇതളുകൾ വാടിക്കരിഞ്ഞു
ഇന്നിന്റെ തൂലികയിൽ അറിയാതെ
സങ്കടപ്പെയ്ത്തായി കടന്നു വന്നു.