STORYMIRROR

Binu R

Abstract

4  

Binu R

Abstract

കവിത :- അന്ധവിശ്വാസങ്ങളും അഭ്യൂഹങ്ങളും.ബിനു. ആർ.

കവിത :- അന്ധവിശ്വാസങ്ങളും അഭ്യൂഹങ്ങളും.ബിനു. ആർ.

1 min
290

കവിത :- അന്ധവിശ്വാസങ്ങളും അഭ്യൂഹങ്ങളും.

രചന :- ബിനു. ആർ 


അഭ്യൂഹങ്ങൾ പരക്കുന്നു വിജനമാം

നേർമ്മയിൽ മാസ്മരികതയിൽ

അന്ധവിശ്വാസം കൊടുമ്പിരികൊണ്ടിരിക്കും

വേളയിലല്പവിശ്വാസങ്ങളുടെ ജഢിലതയിൽ

അറിവിന്റെ അല്പത്തരങ്ങളിൽ!


പൊള്ളത്തരങ്ങൾ നിറഞ്ഞു തുളുമ്പുന്നു

പൊടിതട്ടിയെടുത്ത വാണിഭങ്ങളിൽ

പണ്ടില്ലാത്ത കണക്കുകളുടെയറിയാ-

കൂട്ടിക്കിഴിക്കലുകളിൽ പാവമാംമാനവന്റെ

വിശ്വാസകോയ്മരങ്ങളിൽ

പറഞ്ഞുതീരാത്ത വിസ്മയങ്ങളിൽ!


കാലമാം വേദനകളുടെയാത്മനൊമ്പര-

ബന്ധങ്ങളിലലയുന്നു കാണാത്തൊരാ-

ത്മാവിൻ ജല്പനങ്ങളിൽ കുടുങ്ങിക്കാണാത്ത

കാറ്റിന്റെ കനവുപോൽ മന്ദമന്ദം 

കനിവിന്റെ ചിന്തകൾ തിരഞ്ഞുതിരഞ്ഞ്!


മരണമാണുമുന്നിലെന്ന തിരിച്ചറിവിൽ ലോകത്ത് മദനകാമരാജ കഥകൾ കേട്ടുകേട്ട്

മൽപ്പിടുത്തം ചിന്തകളെ കാർന്നുതിന്നവെ 

മരണക്കെണിയിൽ ചെന്നുവീഴുന്നു

വെളിച്ചംകണ്ട ഈയാംപാറ്റകളെപോൽ

ചിറകുവേർപ്പെട്ട വിശ്വാസം!

   ബിനു. ആർ


Rate this content
Log in

Similar malayalam poem from Abstract