നിലാവെളിച്ചം
നിലാവെളിച്ചം
രാവിതിലായിയണയുന്നു,
വെണ്മയേറും സ്മിതമോടെ.
പാരിതിനായി മിഴിവേകും,
കൂരിരുളിൻ തമ്പുരാട്ടി.
ജാലകത്തിൻ വിടവിലൂ-
ടെന്നെനോക്കി ചിരിത്തൂകി.
ചൊന്നുമെല്ലെ പ്രിയതോഴാ,
എന്തിനിപ്പോൾ ശയിപ്പു നീ.
വ്യർത്ഥമാകും മോഹങ്ങളെൻ,
ഉള്ളുനീറ്റി ആനന്ദിക്കെ.
എങ്ങനെ ഞാൻ സന്തോഷിപ്പു,
ചൊന്നുഞാനെൻ വ്യഥ മെല്ലെ.
പുഞ്ചിരിച്ചു തമ്പുരാട്ടി,
വെണ്മയേറും ഒളി തൂകി.
ചൊല്ലിടുനിൻ വ്യഥ നീങ്ങാൻ,
എന്ത് വേണ്ടു പ്രിയതോഴാ.
തമ്പുരാട്ടി ചൊല്ലിടാമോ,
രാവതിന്റെ കഥയെല്ലാം.
നിദ്രയെന്നെ പുൽകീടുന്നോ-
രാനിമിഷമണയും വരെ
ചൊല്ലിടാം ഞാൻ പ്രിയതോഴാ,
ഹൃദ്യമായ കഥയെല്ലാം.
കേട്ടു മെല്ലെ നീ മയങ്ങു,
നൊമ്പരങ്ങൾ വിസമരിക്കു.
ചൊല്ലിടാം ഞാൻ പ്രിയതോഴാ,
ഹൃദ്യമായ കഥയെല്ലാം.
കേട്ടു മെല്ലെ നീ മയങ്ങു,
നൊമ്പരങ്ങൾ വിസമരിക്കു.
എങ്ങനെ ഞാൻ ഉറക്കെണ്ടു (ദേശാടനം).ഈ ഗാനത്തിന്റെ ട്യുണിൽ എഴുതിയത്....🤗
