STORYMIRROR

Binu R

Inspirational

3  

Binu R

Inspirational

രക്തസാക്ഷിദിനം.രചന :-ബിനു. R

രക്തസാക്ഷിദിനം.രചന :-ബിനു. R

1 min
3


എത്രപേരോർക്കുന്നുയീ കാരുണ്ണ്യവാനെ

പുൽകിപ്പറഞ്ഞീടുമീ അഹിംസാവാദിയെ

ചൊല്ലെഴും ശീമയിൽ നിന്നുംപറിച്ചെടുത്തു

അമ്മയെന്നു വന്ദനം ചൊല്ലും ഭാരതാംബയെ!


ആരോ മാർക്കടമുഷ്ഠിയിൽ തീർത്തെടുത്തു

റാം റാം എന്നുചൊല്ലും പുണ്ണ്യപൂരുഷനെ

ഒരു വെടിയുണ്ടയിൽ പകച്ചുപോയ് ഭാരതം

ഇനിയൊരിക്കലുമുണ്ടാവില്ലെന്നാർത്തുപോയി!


കാലങ്ങളേറെയൊന്നുമായില്ലെങ്കിലും എത്രപേർ

ഓർക്കുന്നുയീ പുണ്യാത്മാവിനെ

കാതോടുകാതോരമെല്ലാവരും ഏകോദര സഹോദര -

രെന്നു മന്ത്രം ചൊല്ലിപ്പഠിപ്പിച്ച ബാപ്പുജിയെ!


ഗ്രാമങ്ങൾതോറും നടകൊള്ളട്ടെയദ്ധ്യാത്മികം

ഗ്രാമചാരുതയിൽ നിറഞ്ഞിടട്ടെ ഭരണതന്ത്രം

ഒരേയൊരുമതം ഒരൊറ്റജനത അതിനായ്

ഒരേയൊരു മന്ത്രം മാത്രം ജപിച്ചീടാം!.


ബാപുജിയുടെ മന്ത്രം നമ്മുടെ നാവിന്മേലും

ജപമായ് സ്ഫുരിക്കട്ടെ എന്നിലും നിന്നിലും

നീയും ഞാനുമൊന്നെന്നുള്ളൊരാപ്തവാക്യം

മനസ്സിന്നുള്ളറകളിൽ ജ്വലിക്കട്ടെയെന്നുമെന്നും!



Rate this content
Log in

Similar malayalam poem from Inspirational