Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Abstract

3  

Binu R

Abstract

കവിത :- ജീവിതസഖി. രചന :ബിനു.R

കവിത :- ജീവിതസഖി. രചന :ബിനു.R

1 min
5

കവിത :- ജീവിതസഖി.
രചന :- ബിനു. ആർ. 

ജീവിതം കാണാക്കയത്തിലൊളിപ്പിച്ചു
ജീമൂതവാഹനായ് അലഞ്ഞീടുംനാൾ
കൊണ്ടൽനേർവർണ്ണൻ കൊണ്ടുതന്നു
കാർമുകിലിൻ അഴകുറ്റൊരു മയ്ക്കൺ-
മിഴിയാൾ എൻ ജീവിതസഖിയായ്!

വിജനമാമൊരു വിപിനത്തിൽഏകാകിയായ് വിഹഗസഞ്ചാരിയായ് മരുവീടും കാലം
വിൺഗംഗാതടത്തിലൊരു ശുഭ്രനക്ഷത്രമായ്
വിണ്ഡലത്തിൽ നീയെനിക്കു ജീവിതസഖിയായ്!

കാലങ്ങളിൽ കയ്പുനീരിൻകനൽക്കട്ടകൾ തുഴഞ്ഞുമാറ്റുവാൻ കരുത്തേറീടുവനായ്
കാണാത്തതെല്ലാം സ്വപ്നത്തിൽ നിറയ്ക്കുവാൻ
കരാളമാമോരഗ്നിയായ് ചാരേനീവന്നു!

ജീവിതമാംപാരാവാരത്തിലൊരുകൊച്ചു
മാത്രയിലൊരുകൊച്ചുകൊതുമ്പു
തോണിയിൽ ഇന്നലെകളാകും ഓളങ്ങളിൽ
ചാഞ്ചാടി ചാഞ്ചാടി മറുകരകണ്ടവർ നമ്മൾ!
             ബിനു. ആർ

Rate this content
Log in

Similar malayalam poem from Abstract