STORYMIRROR

Binu R

Inspirational

4  

Binu R

Inspirational

കവിത :- വള്ളത്തോൾ.രചന :- ബിനു. ആർ

കവിത :- വള്ളത്തോൾ.രചന :- ബിനു. ആർ

1 min
285

കവിത :- വള്ളത്തോൾ.

രചന :- ബിനു. ആർ 


സ്വതന്ത്രചിന്തയുണർത്തിയ ഗാനം

സർവ്വതന്ത്രസുഗന്ധമോടെ ഇനിയും

പാടണമെങ്കിൽ,ഇനിയുമുണരണം

വള്ളത്തോളിന്നഭിമാനത്വരയുണർത്തും

ഗാനശാഖകളേവർക്കും സ്‌മൃതിയിൽ!


ചിന്താകാലോലമാം മുക്തഗാനവീചികൾ

നമ്മിലുണർത്തുവാനിനിയും തിരിഞ്ഞൊന്നു

നൽപെരുമയോടെ കാണണം കേൾക്കണം

മഹാകവിതൻ വാക്ക്യാർത്ഥങ്ങൾ!


സ്വന്തമെന്നചിന്തയിലുയിർത്തെഴുന്നേൽ-

ക്കണം നന്മമാത്രമെന്നമോഹത്തി-

ലടിവരയിടണമെന്റെരാജ്യമെന്റെരാജ്യ-

മെന്റെരാജ്യമെന്നവികാരം അന്യന്റെ

തണലിൽ ചേക്കേറാതെ തലയിലേറാൻ

 കഴിയണം,പൊള്ളുന്നയീതപിപ്പിക്കും

 തീയെങ്കിലും,സ്വന്തമെന്നു കരുതണം!

     ബിനു. ആർ


Rate this content
Log in

Similar malayalam poem from Inspirational