STORYMIRROR

Binu R

Abstract

4  

Binu R

Abstract

കവിത :- ബാല്യത്തിന്റെ ഇടവഴികൾ.രചന :- ബിനു. ആർ

കവിത :- ബാല്യത്തിന്റെ ഇടവഴികൾ.രചന :- ബിനു. ആർ

1 min
280

കവിത :- ബാല്യത്തിന്റെ ഇടവഴികൾ.

രചന :- ബിനു. ആർ 


ചില്ലറവിതുമ്പലുകളിൽ ആദ്യ അധ്യയനം

കൂടപ്പിറപ്പിന്റെ എളിയിൽ, മടങ്ങിവന്നൊരു

കാല,മിപ്പോൾ ഇളീംഭ്യച്ചിരിചിരിച്ചു പറയുന്നു,

ഞാൻ,ഇപ്പോളിമ്മിണിവല്ല്യൊരൊന്നായല്ലോ!


കിളിത്തട്ട് കളിച്ചൊരുബാല്യം ഇന്നെൻ

മുന്നിൽവന്നുകിന്നാരംപറയുന്നു

കളങ്ങൾക്ക് മുറികൾ വച്ചതിൽ

കാവലാളായി നിന്നീടും പലരും

തൊട്ടുതൊട്ടീലെന്നു കടന്നുവന്നീടിൽ

ജയം നേടാം,വിജയീഭവേതെന്നാർപ്പും 

ഓർക്കുന്നൂ,ആ നല്ലകാലത്തിൻ ചിമിഴുകൾ

ബാല്യത്തിൻ സൗഹൃദത്തിൻ ബലത്തിൽ.      

     

കുഞ്ഞുബാല്യത്തിൽ കപ്പക്കുരുവിൻ

വണ്ടികളോടിച്ചൊരു സുവർണ്ണകാലം

ചിന്തകളുടെയന്തരത്തിൽ വന്നൊളിഞ്ഞു

നോക്കുന്നുയിപ്പോൾ,ഈ അമരത്ത് 

ചിതലരിക്കുന്ന അർദ്ധവർദ്ധക്യത്തിൻ

ഓർമ്മതൻ ചെതുമ്പലുകൾക്കുള്ളിൽ.


കാലമേറെക്കഴിഞ്ഞുവെങ്കിലും, കൂടെ

നടന്നും ഓടിയും പിറകേവന്നൊരു

പ്രിയതോഴിതൻ കിഞ്ചനവാർത്തമാനവും 

പാടത്തെവരമ്പിൽ പടർന്നു കിടന്ന

പൂച്ചപ്പഴംപൊട്ടിച്ചുകൊടുത്തപ്പോൾ

ഊറിവന്നൊരു പാൽപുഞ്ചിരിയും മറക്കുവതെങ്ങിനെ ഞാൻ.

     ബിനു. ആർ


Rate this content
Log in

Similar malayalam poem from Abstract