STORYMIRROR

V T S

Romance

3  

V T S

Romance

വർണ്ണങ്ങൾ

വർണ്ണങ്ങൾ

1 min
169


കൗമാരസ്വപ്നത്തിൻ 

മാരിവില്ലഴകിനാൽ

കമനീയരൂപം ഞാൻ

പകർത്തിവെച്ചു...


പ്രണയത്തിൻ ചുവപ്പാർന്ന 

മഞ്ചാടിമുത്താലെൻ 

മനസിൻ്റെ ഭാവം

ഞാൻ പ്രകടമാക്കി..


മയിൽപ്പീലിപോലെ ഞാൻ

ആ നിമിഷങ്ങൾ

മനസിൻ്റെ അകതാരിൽ 

ഒളിച്ചു വച്ചു...


യൗവ്വനവർണ്ണങ്ങൾ 

പൂമഴ ചൊരിയുന്ന

രാവുകൾ സ്വപ്ന

യാഥാർത്ഥ്യമായി...


സീമന്തരേഖയിൽ 

കുങ്കുമംചാർത്തി നീ

സീമന്തിനിയാക്കി 

ജീവിതസഖിയാക്കി..


പ്രിയതമൻ ചാർത്തിയ  

സീമന്തമിന്നെൻ്റെ

ജീവനിൽ വർണ്ണങ്ങൾ 

ചേർത്തു വച്ചു..



Rate this content
Log in

Similar malayalam poem from Romance