പടിയിറക്കം
പടിയിറക്കം
പടിയിറക്കം
അവൾ ഇറങ്ങുകയാണ്
നിങ്ങൾ കൽപ്പിച്ച
സമവാക്യങ്ങളിൽ നിന്ന്
ഉത്തരം കിട്ടാതെ ..
നിങ്ങളുടെ ചോദ്യങ്ങൾക്കു
ഉത്തരം അവൾക്ക് ഉണ്ടായിരുന്നില്ല
അല്ലെങ്കിലും
അവളെ നിങ്ങൾ എന്നേ വെറുത്തിരുന്നു
പുറം കാഴ്ചയിൽ
അവൾ നിങ്ങളുടേത്
എന്നാൽ
എവിടെയോ നിങ്ങൾ അവളെ
എറിഞ്ഞു കളഞ്ഞു കാലങ്ങൾക്കു
മുന്പെ ..
കരഞ്ഞു കലങ്ങിയ കണ്ണുമായ്
ആത്മാവ് നഷ്ടപ്പെട്ട അവൾ
അലഞ്ഞു നടന്നു
അപ്പോൾ നിങ്ങൾ അവളെ "ഭ്രാന്തി "
എന്ന് വിളിച്ചു .
അവൾ ഇറങ്ങി
നിങ്ങളിൽ നിന്ന് .....
ഒരിക്കലും നിങ്ങളെ തേടി വരാത്ത ഇടങ്ങളിൽ ..
പടിയിറക്കം അവളെ അറിയാത്ത
ലോകത്ത് നിന്ന് ...............
