ജാലകപ്പക്ഷി
ജാലകപ്പക്ഷി


മലരണിക്കാടുകൾ കാണാൻ വാ...
മരതകകാന്തിയിൽ ആടാൻ വാ...
രമണന് പാടാൻ കുഴൽത്തണ്ടു നൽകിയ
മലരണിക്കാടുകൾ കാണാൻ വാ...
എൻ മനോരാജ്യത്തിൻ
ഏഴുനില മാളികയിൽ
എന്നും നിറദീപം തെളിക്കും
നീയെനിക്കാരോയെൻ കിളിമകളേ
നിൻ വദനം ഞാൻ കണികണ്ടുണർന്നെന്നാൽ
നിത്യവും പ്രശോഭിച്ചീടുമെൻ ദിനങ്ങൾ
എൻ മനസ്സിൽ നിറയും ദീപമായ്
യാമിനീ നീയെന്നരികിലണഞ്ഞിടുമോ
പുളിയിലക്കരമുണ്ട് ഞൊറിഞ്ഞുടുത്ത്
പുൽനാമ്പിനോടു കിന്നാരം ചൊല്ലി
ഏകയായി നീയിന്നു പോകുവതെവിടെ
ഏഴഴകുള്ളോരെൻ തമ്പുരാട്ടീ
പുഞ്ചക്കൊയ്ത്ത് കാണാനോ
പൊന്നൂഞ്ഞാലിലാടാനോ
രാക്കുയിൽ പാടുമീ
ശോകാർദ്ര ഭാവത്തിൻ
രാഗം നിനക്കിന്നു ഹൃദ്യമായോ
രജനീ നിനക്കത് ഹൃദിസ്ഥമായോ
രാക്കിളി പാടുമീ സന്ധ്യയാമത്തിൽ
രാജകുമാരീ നീ പോകയാണോ
നിശീഥിനി തൻ തിരുനെറ്റിയിൽ
തിലകക്കുറിയണിയിക്കുവാൻ
യാത്രയാവുകയാണോ
യാമിനി നീയീമാത്രയിൽ
ഏകാന്ത പഥികയാം ജാലകപ്പക്ഷീ
ഏവരുമേതുമേ കൂടണയും നേരം
നീ മാത്രമെന്തേയെൻ ജാലകപ്പക്ഷീ
വൃഥാവിൽ അനന്തമാമീ
നീലാകാശത്തിൻ നീലിമയിൽ
വ്യർത്ഥമായിങ്ങനെ പറന്നു നടക്കുന്നു.