ഇണക്കിളികൾ
ഇണക്കിളികൾ
കിളിച്ചുണ്ടൻ മാവിൻറെ ശീതളഛായയിൽ
തെളിഞ്ഞു പ്രസന്നമാം ആകാശ നീലിമയിൽ
അനന്തമാം വിദൂരതയിൽ കണ്ണു വെച്ച്
അരുമയായ് സ്നേഹിക്കും പൈക്കിടാങ്ങൾ
ശാന്തമായൊഴുകുന്ന നിളാതീരത്ത്
ശാന്തമായ് മേവിടുന്നതുപോലവേ
ഒരുപറ്റം പക്ഷികളാർത്തലച്ചു
ഒന്നിച്ചങ്ങു പറന്നു പോയിടുമ്പോൾ
ഒറ്റപ്പെട്ടൊരായിണക്കിളികൾ
ഒന്നുപോൽ ജീവിച്ചിടുന്നു പാരിൽ
കൊക്കോടു കൊക്കുരുമ്മിയീതേന്മാവിൻ
കൊമ്പത്തന്നഭയമായെത്തി
നിർമ്മലമാം നിൻ സ്നേഹമതോർത്തപ്പോള-
നിർവചനീയമാമെന്നും സ്നേഹം
പാരിലിതൊരു പാഠമായിരുന്നെങ്കിൽ
പക്ഷീ നീയെന്തറിഞ്ഞിടുന്നു
വയലുകളിൽ കോതമ്പിന്മണികൾ
വിളഞ്ഞു തുടങ്ങുമ്പോൾ മന്ദമാരുതൻ
വന്നിക്കിളിപ്പെടുത്തുന്ന പോലെ
വരുംകാലമോർത്തിതോ പക്ഷീ
നീയിന്നു മധുരമായ് പാടിടുന്നു.