മഴമേഘം
മഴമേഘം

1 min

11.8K
ഉത്രാടസന്ധ്യേ നീയാണയാത്തതെന്തേ
ഉന്മത്തയാകുമീ മാഘമാസത്തിൽ
ഒരിക്കലും പെയ്യാത്ത മേഘങ്ങളും പേറി
ഒരിക്കലും തീരാ യാത്ര തുടരുന്നുവോ
ഒരുവട്ടം കൂടി നീയണയുമോ
ഇന്നീ ആതിര രാവിൽ
തിരുവാതിര രാവിൽ
ഒന്നിങ്ങു വന്നെങ്കിൽ ചാരത്തണഞ്ഞീടാൻ
ഓമലാളേ എന്നോമലാളേ
മഴവില്ലു തോൽക്കുമാ വർണ്ണ-
ച്ചിറകുമായ് മടങ്ങി വരില്ലേയെൻ പ്രിയ സഖീ
അർക്കനെപ്പോലും നാണിപ്പിക്കും നിൻറെ
അനർഖമാകുമീ വർണ്ണക്കൂടാരം
പെയ്യാൻ വിതുമ്പും മേഘങ്ങളെപ്പോൽ
കണ്ണീർ തൂകുവതെന്തേ നീ
ആലിംഗനം ചെയ്യാൻ വിടർത്തിയ കൈകളിൽ
ആനന്ദാശ്രു നീ തൂകുന്നുവോ
കരയരുതേ മകളേ കരയരുതേ
കലികാലമല്ലാതെന്തുഞ്ഞാൻ ചൊല്ലും
അർപ്പിക്കുന്നു ഞാൻ നിൻ കൈകളിലായി
അതുമാത്രമെന്റേതായുള്ളൂ