നഷ്ട പ്രണയം
നഷ്ട പ്രണയം
നീ എന്നെ മറന്നുകൊള്ളൂ,
ഞാൻ അതിനുള്ള അനുവാദം തന്നിരിക്കുന്നു!
നീ ഇന്നും എൻ്റെ മനസ്സിൽ ഒരു ഭാരമായിത്തന്നെ നിൽകുന്നു,
ഞാൻ നിന്നെ ഓർക്കാത്ത ദിവസ്സങ്ങളില്ല,
എന്തെന്നാൽ എൻ്റെ ജീവിതം ശൂന്യമാണ്,
നീ വിട്ടു പോയ എൻ്റെ ഹൃദയം ഇന്നും നിന്നെ കാത്തിരിക്കുന്നു.
അതിൽ വേറെ ഒരു കാൽ പെരുമാറ്റം ഉണ്ടായിട്ടില്ല,
നിൻ്റെ കരസ്പർശം കാത്തു കഴിയുന്ന എൻ്റെ ഹൃദയം…
അതു നിൻ്റെ സ്നേഹത്തിനു അടിമപെട്ടിരിക്കുന്നു.
പക്ഷേ നീ വരേണ്ടത്തില്ല,
നിനക്ക് മുഖം കാണിക്കാൻ എനിക്ക് സൗകര്യമില്ല,
നിന്നോടുള്ള പ്രണയം ഇന്ന് എൻ്റെ കവിളുകളെ തുടുപ്പിക്കുന്നില്ല,
എൻ്റെ ഹൃദയത്തിൻ്റെ വേഗത കൂട്ടുന്നില്ല,
എൻ്റെ കണ്ണുകളെ കണ്ണാടികൾ ആക്കുന്നില്ല!
എൻ്റെ ചുണ്ടുകൾ ചുംബനമേൽകാതെ വരണ്ടിരിക്കുന്നു,
നിനക്ക് എന്നെ കണ്ടാൽ തിരിച്ചറിയില്ല, തീർച്ച!
എൻ്റെ പ്രണയവും നീ ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല!

