STORYMIRROR

Rani Premkumar

Romance Fantasy

4  

Rani Premkumar

Romance Fantasy

കുളിർ കാലങ്ങൾ

കുളിർ കാലങ്ങൾ

1 min
56

കുളിർ കാലങ്ങൾ

സൂര്യൻ തണുത്ത രശ്മികൾ പൊഴിക്കുന്ന പ്രഭാതങ്ങൾ,

വൻ നഗരങ്ങളിൽ ജീവിതം ശന്തമാക്കുന്ന കുളിർ കാലങ്ങൾ.

ഉറക്കം മതിയകാത്ത മിഴികൾ തിളങ്ങുന്ന രാവിലേകൾ,

തണുത്ത വെള്ളം മുഖത്ത് ഒഴിക്കുമ്പോൾ ഉളള ഹൃദയത്തിലെ വികാരത്തിൻ്റെ അലകൾ.

അവൻ എൻ്റെ വരണ്ട കൈകളിൽ ചിത്രം വരച്ചു കളിച്ചു,

ചൂട് ചായ കുടിക്കുമ്പോൾ ഞാൻ അത് പതുക്കെ മായ്ച്ചു.

എൻ്റെ പ്രേമം ഞാൻ വാരിവിതറികൊണ്ടെയിരുന്നു,

എനിക്ക് മാതിയാകത്ത വിധം ഞാൻ പ്രേമിച്ചുകൊണ്ടെയിരുന്നു.

ഹൃദയത്തിൻ്റെ ചൂടുള്ള കവിതകൾ വിടരുന്ന തണുത്ത പ്രഭാതങ്ങൾ…

വർണ ഭാവനകൾക്ക് നിറം പകരുന്ന ശാന്ത സുന്ദര യാമങ്ങൾ…

പ്രേമം എന്നും എൻ്റെ സ്ഥായിയായ ഭാവമായിരുന്നു,

ഗന്ധർവ യാമങ്ങളിൽ എപ്പോളും ഞാൻ അവനു വേണ്ടി കാത്തിരുനിരുന്നു…

ഉറക്കം തൂങ്ങുംപോളോക്കെ ഞാൻ കവിതകൾ എഴുതികൊണ്ടെയിരുന്നു,

അങ്ങനെ ഞാൻ കവയിത്രി ആയി,

പ്രണയിനി ആയി….

രാത്രിസ്വപ്നങ്ങളിൽ ഞാൻ മയങ്ങി ഉണർന്നുകൊണ്ടെയിരുന്നു,

ഉറക്കം മായാത്ത കണ്ണുകൾ തുറന്നു

ഞാൻ ജീവിതത്തിലേക്ക് നടന്നു,

പ്രപഞ്ചം എന്നെ ഉറ്റു നോക്കുന്നുണ്ടയിരുന്നു,

കിളികൾ ചിലക്കുനുണ്ടയിരുന്നു,

പക്ഷേ എൻ്റെ കാമുകൻ… അവൻ ഉറങ്ങുകയായിരുന്നു.



Rate this content
Log in

Similar malayalam poem from Romance