നഖക്ഷതങ്ങൾ
നഖക്ഷതങ്ങൾ
ഞാൻ നിന്നെ പ്രണയിച്ച് ശീലിച്ചവളാണ്...
നീയെനിക്ക് അന്യമായാലും നിന്നെ ഞാൻ പ്രണയിച്ചു കൊണ്ടിരിക്കുന്നു,
എൻ്റെ പ്രണയത്തിന് നീ തടസ്സമായി ഭവിക്കുമ്പോൾ,
നിന്നെ ഞാൻ മാന്തുകയും കരയുകയും ചെയ്യുന്നു,
എൻ്റെ നഖക്ഷതങ്ങൾ എൻ്റെ പ്രേമത്തിൻ്റെ കയ്യൊപ്പുകൾ ആണ്,
നീ എന്നെ സ്വീകരിച്ചെങ്കിലും നിൻ്റെ ശരീരം അതു സ്വീകരിക്കട്ടെ,
എൻ്റെ പ്രേമം ചടുലമാണ്,
നീ അതിനെ മന്തമായി നേരിടുന്നു,
എനിക്ക് ഒഴുകണം തടസ്സമില്ലാതെ,
തടസ്സങ്ങൾ മായാൻ ഞാൻ കാതിരിക്കില്ല
അതു ഞാൻ മാറ്റുക തന്നെ ചെയ്യും!

