നഷ്ടപ്രണയം
നഷ്ടപ്രണയം
ഒരു നിലാപറവയായ് പാറിപ്പറക്കാനറിയാതെ കനവു കണ്ടാശിക്കയായി...
കദളിപ്പഴത്തിന്റെ മധുരത്തിനത്രയും,
മനസ്സിൽ നിറച്ചതാണീ സുഗന്ധം.
നിൻ നിഴൽ സ്പർശിച്ച മാത്രയിൽ നിന്നെന്റെ
കറുകൾ പറവയായ് പാറുകയായ്.
മധുരമീ സ്വപ്നമീതെങ്കിലും പ്രിയനേ,
നിന്നരികിൽ ഞാനറിയാതെ നിറദീപമായി.
കസ്തൂരി ഗന്ധമായ് മാറി നീയെങ്കിലും,
കവിതേ മറന്നുപോയെന്നെ നീയും.
മനസ്സിൽ മണിയറക്കുള്ളിലെ കൂട്ടിൽ നി-
ന്നകലേയ്ക്കകന്നുപോയ് നീയിന്നലെ.
കണ്ണുനീർ തുള്ളിതൻ മാധുര്യമേറിനാൽ, നീതന്നതത്രയും നൊമ്പരത്താൽ.
കാലത്തിനേകാത്ത കാന്തിക ശക്തിയാൽ,
കണ്ണേ നിനക്കിത്ര ക്രോധമെന്തേ?
മൃതപ്രായയാക്കി നീ എന്നിലെ,
ജീവനെപ്പാടെ തളർത്തിക്കളഞ്ഞിരുന്നു.
സ്വപ്നങ്ങൾ ഏകി നീ എൻ കിനാപ്പൊയ്ക
യിൽ അരയന്നമായ് അന്നലഞ്ഞിരുന്നു...