STORYMIRROR

vindiaji SA

Drama Romance

3  

vindiaji SA

Drama Romance

ഗുൽമോഹർ...

ഗുൽമോഹർ...

1 min
281

ഒരു വേനലിന് കൂടി

തിരശ്ശീല വീണു...

അവൾക്ക് പടിയിറങ്ങാൻ

സമയമായി,

വസന്തകാലം മാടി

വിളിച്ചിട്ടും

വേനലിനു വേണ്ടി

കാത്തിരുന്നവൾ


പലരും പച്ചപ്പ് കാണിക്കാൻ

പോലും മടിച്ച്

നിന്നപ്പോൾ

പച്ചയെ ചുവപ്പാക്കി

വിപ്ലവം തീർത്തവൾ,

പ്രണയത്തിന് പശ്ചാത്തലവും

വിപ്ലവത്തിന് നിറവും

നൽകിയവൾ ...


മനുഷ്യനിത്രമേൽ പ്രണയിക്കുന്ന

മഴക്കിടയിൽ

തന്നോടുള്ള പ്രണയം

നഷ്ടപ്പെടുമോ എന്നോർത്ത്

സ്വയമവൾ

മടങ്ങുകയാണ്

തിരിച്ചു വരുമെന്ന ഉറപ്പോടെ...


Rate this content
Log in

Similar malayalam poem from Drama