STORYMIRROR

vindiaji SA

Children Stories Drama

3  

vindiaji SA

Children Stories Drama

കൂട്ടുകാരൻ...

കൂട്ടുകാരൻ...

1 min
256

കൂട്ടുകാരൻ...

കൂട്ടുകൂടാനായെന്റെ

കൂടുതേടിയണഞ്ഞൊരു

കുഞ്ഞാറ്റക്കിളി...


കാറ്റിനോട് കഥ മെനഞ്ഞും

കടലിനോട് കളി പറഞ്ഞും

കാടായ കാടെല്ലാം

മേടായ മേടെല്ലാം...,


കണ്ണാനം പൊത്തി കളിച്ചും,

കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി

കൊക്കുരുമ്മി ചിറകുരുമ്മി

കിലുകിലെ കൊഞ്ചി ചിലച്ചും,


കിളിക്കൂട്ടിലെന്നെ

കുളിരറിയിക്കാതെ

കവിൾ ചേർത്തുറക്കിയും

കനിവിന്റെ കനിവാമെന്റെ

കരളിന്റെ കരളായ

കളിക്കൂട്ടുക്കാരൻ...


Rate this content
Log in