STORYMIRROR

vindiaji SA

Romance Tragedy

3  

vindiaji SA

Romance Tragedy

നിലയ്ക്കാത്ത പിടച്ചിലുകൾ

നിലയ്ക്കാത്ത പിടച്ചിലുകൾ

1 min
330

എന്നിലെ ചിന്തകളോ...

നിന്നിലെ ചിന്തകളോ...

വിധിയുടെ വിളയാട്ടമോ...

ഇരുകരകളിലായി നമ്മളെ

കോർത്തിട്ടത് ??


അറിയില്ല...

എങ്കിലും, മറുകരകളിലെ

നമ്മുടെ പിടച്ചിലുകൾ

കാലത്തെയും താണ്ടി

മാറ്റൊലിക്കൊള്ളുമ്പോൾ

പ്രകൃതിയും നമുക്കായ് പിടയുന്നു...!!

പുറത്തു മഴ ആർത്തുലച്ചുപെയ്യുന്നു...

നിന്നെ കയ്യൊഴിഞ്ഞ,

എന്നെ നീ വിട്ടൊഴിഞ്ഞ

അതേ രാത്രിമഴയുടെ ഇരമ്പൽ

ഇതേ രാത്രിയിലും താണ്ഡവമാടുന്നു...!!


ആ രാവിന്റെ പുനർജ്ജനി

ഓരോ ഋതുക്കളിലും

നിന്നിലും എന്നിലും

ഓരോ വാതായനങ്ങൾ തുറന്നിരുന്നു...

അസ്‌തമിക്കാത്ത പ്രതീക്ഷകളുമായി,

ആ വാതായനങ്ങൾക്കരികെ

ഒറ്റയൊറ്റയായ് കാത്തുനിന്നത്

പരസ്പരം നമ്മൾ അറിഞ്ഞിരുന്നു...

വിഫലമാണോ കാത്തുനിൽപ്പുകളെന്നു

കാലത്തിനും നമ്മൾക്കും അറിയാമായിരുന്നു...


എന്നിട്ടും...

മടുക്കാതെ നമ്മൾ തുടരുന്നു

ഇനിയും നമ്മിലാ -

ശ്വാസോച്ഛ്വാസം നിലച്ചിട്ടില്ല...

അനുസ്യൂയമതു തുടരുന്നു...

ഋതുക്കളെയും താണ്ടി....!!!!


പ്രതീക്ഷയുടെ നേർത്ത കിരണങ്ങൾ

അന്യമാണെന്നറിഞ്ഞിട്ടും

ഇനിയും നിലയ്ക്കാത്താ പിടച്ചിലുകൾ

അനസ്യൂതം തുടരുന്നു...

ഋതുക്കളെയും താണ്ടി...!!!!


Rate this content
Log in

Similar malayalam poem from Romance