Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

S NANDANA

Romance

3  

S NANDANA

Romance

ഒന്നുമറിയാതെ

ഒന്നുമറിയാതെ

1 min
186


കടലിൽ ഒഴുകുമൊരു

ചെറുമൽസ്യത്തിന് കര-

യിലെ മണൽ തരിയൊ-

ടൊരു മോഹം.


കാറ്റിനനുസൃതം

നൃത്തം ചെയ്യുമവന്

ജലകണങ്ങളിലവളൊ-

രു കുറിമാനമെഴുതി.


കടലിനെ അതിജീവിക്കാൻ

എനിക്കോ കരയെ നേരി-

ടാൻ നിനക്കോ ആകാതെന്ത്

പ്രണയസാക്ഷാത്ക്കാരം.


അതിനവളെഴുതിയൊരു

മറുപടി. നമ്മുക്ക് പ്രണ-

യിക്കാം. അകലെ നിന്ന്

ഒന്നുമറിയാതെ മിണ്ടാതെ.


അകലും തോറും അടുപ്പം

കൂടുമൊരനുഭവ ലഹരി

തൻ നൈർമല്യമല്ലോ

വറ്റാത്ത പ്രണയം.


ആയിരം കാതമകലയെ-

ങ്കിലും രാവും പകലും

താണ്ടി കുതിക്കുമതൊ-

രണയാത്ത ജ്വാലയായി.


Rate this content
Log in

Similar malayalam poem from Romance