Read #1 book on Hinduism and enhance your understanding of ancient Indian history.
Read #1 book on Hinduism and enhance your understanding of ancient Indian history.

S NANDANA

Drama Romance


4.0  

S NANDANA

Drama Romance


പ്രണയകല്ലോലിനി

പ്രണയകല്ലോലിനി

1 min 197 1 min 197

മോഹമഞ്ഞ് മൂടിയ തണുത്ത

പകലിലിൽ ഉൾതിരിഞ്ഞൊരു

പ്രണയകല്ലോലിനി പ്രണയ

പുളകിതയായി.


അവളുടെ നയനങ്ങൾ വിടർന്നു

വദനങ്ങൾ പൂത്തുലഞ്ഞു.

തുടിക്കുന്ന ഹൃദയത്തിൻ

ലയമായി മനവും.


എന്തിനോ വേണ്ടി അവൾ

നിർവൃതിയണഞ്ഞു. നേടുവാ-

നൊരു ശതകോടി മോഹ-

ത്തിൽ അവൾ അലിഞ്ഞു.

 

ലോകം കീഴടക്കുവാൻ

വെമ്പും മനസ്സുകളിൽ

പ്രണയമപ്രസ്കതമെന്ന-

വാക്കിലസ്തമിച്ചവളുമാ

മനോഹര മോഹവും.


ഹൃദയം നുറുങ്ങുമാനിമിഷ

ത്തിലുമവൾ മോഹിച്ചു. വരും

ജന്മങ്ങളിലൊന്നിലെങ്കിലും

പ്രണയകല്ലോലിനിയാകുവാൻ.


Rate this content
Log in

More malayalam poem from S NANDANA

Similar malayalam poem from Drama