STORYMIRROR

Jyothi Kamalam

Action Inspirational

4  

Jyothi Kamalam

Action Inspirational

പുനർജനി

പുനർജനി

1 min
386

ദിഗന്തം പൊട്ടുമാറുച്ചത്തിൽ "ആരവം" ....

ചിന്തുന്നൂ ചുടുചോര ഉടൽ മുഴുവൻ ...

ചിതറിയോടി നാനാദിക്കും കുമാരിമാർ...

അയ്യയ്യോ അപരാധം എന്ത് കാടൻനീതി...


വീണ്ടുമാ നെറുകയിൽ കാഞ്ചിവലിച്ചവൻ ...

കുരുന്നിനെ പരലോകം കാട്ടുമയ്യോ ...

നീട്ടി വിലപിപ്പൂ കാണെ തോഴി ..

ഓടി അലച്ചു് മാറോടണച്ചു...


അയ്യോ അമ്മെ വേദന തെല്ലസഹ്യം ...

എന്നെ മദിച്ചയാൾ കൊല്ലുന്നയ്യോ...


തട്ടിയുണർത്തി മൃദുവായി മാത ...

താതൻ അർഥംവച്ച് പുഞ്ചിരിച്ചു ...

എന്നുണ്ണീ കണ്ടുനീ ദുഃസ്വപ്നമല്ലോ...

കാവിലായ് നൂറും പാലും നേർന്നുമനം...  


ജാലക വിടവിലൂടൂർന്ന തിങ്കൾ...

കൈത്തലം വിരിയിച്ചു പ്രഭ ചൊരിഞ്ഞു ...


കണ്ടൂ ഞാൻ മേശമേൽ നീലിച്ച വർണ്ണത്തിൽ.. 

പുസ്തക രൂപത്തിൽ നീ ചിരിപ്പൂ ...

ആഹാ ''മലാല യൂസഫ് സായി'' ...

നിന്ടെ കഥ എന്നെ നിദ്രാവിഹീനയാക്കി...

പിന്നെയും പിന്നെയും താളുകൾ മാറുമ്പോൾ 

ഞാനും പുനർജനി പാതയിലായ്.... 


Rate this content
Log in

Similar malayalam poem from Action