STORYMIRROR

Sangeetha S

Action Classics

4  

Sangeetha S

Action Classics

രക്തക്കറ

രക്തക്കറ

1 min
371

നീചകർമ്മങ്ങളാ തീയിൽ വെന്തുരുകട്ടെ

അശുദ്ധമാച്ചാലിനും ഭ്രഷ്ട്ടല്ലയോ? 

അശുദ്ധമല്ലിത് ശുദ്ധമാംലോകത്തെ

സൃഷ്ടിക്കുന്നൊരീ ശുദ്ധിയല്ലേ? 


ചൊല്ലിത്തരേണ്ടുന്നതിവർ ചൊല്ലുന്നതോ

തൊടരുതൊന്നിലും, നീങ്ങിപ്പോകുക

മുറിയിന്മേൽ ഇരുളിലിരിക്ക, പെണ്ണിനെ പെണ്ണുതന്നെ

സഹസ്രാബ്ദശകലങ്ങളായി മറവിയിൽ 

നിർത്തിയൊരാ സമൂഹമേ… 


ഞാനോ കുലശ്രേഷ്ഠയല്ല, രക്തമത്  

ഒഴുകുന്നതാ കൈവഴിയായ്,

അവളോ നീറ്റൽ തൻ പ്രാണനെ മറ്റൊരു 

പിറവിക്കായ് കൊടുത്തവൾ;

അമർച്ചക്ക് അരിവാളെടുക്കാൻ വെമ്പുന്നവരോ കാഴ്ച്ചയില്ലാ

കേൾവിയില്ലാ ശിലാമന്ദിരങ്ങൾ...… 



Rate this content
Log in

Similar malayalam poem from Action