STORYMIRROR

akshaya balakrishnan aalipazham

Action Inspirational

4  

akshaya balakrishnan aalipazham

Action Inspirational

മാറ്റം

മാറ്റം

1 min
263

ഇന്ന് എന്റെ ദുഃഖങ്ങൾക്ക്‌ അറുതിയായി ഞാൻ എന്നെ തന്നെ സ്നേഹിച്ചു തുടങ്ങുന്നു.

നീയില്ലായിമയിൽ ഞാൻ വാടിതളരുമെന്ന് നീ കരുതിയെങ്കിൽ നിനക്ക് തെറ്റി

ആരില്ലെങ്കിലും ഒന്നും എന്നെ ബാധിക്കാത്ത തരത്തിൽ ഞാൻ എന്നെ തന്നെ വാർത്തെടുത്തിരിക്കുന്നു.

നീയെന്റെ സർവ്വവുമായിരുന്നു എന്റെ പ്രാണൻ എന്റെ പ്രണയം എന്റെ ഉടയോൻ നീ എന്ന എന്റെ സ്വാർത്ഥതകൾ നിന്നാൽ തന്നെ മാറ്റി എഴുതപെട്ടിരിക്കുന്നു.

നിന്റെ മൗനങ്ങളിൽ ഉള്ളം പിടഞ്ഞും നിന്റെ അവഗണനകളിൽ ഹൃദയം നൊന്തും നിന്റെ ചെയ്തികളിൽ എന്നോട് ഉള്ള സ്നേഹം തിരഞ്ഞും നടന്നിരുന്ന എത്ര വേദനിപ്പിച്ചാലും പിന്നെയും പിന്നെയും നിന്നിലേക്ക് തന്നെ വന്നിരുന്ന എന്റെ പ്രണയത്തിന് ഞാൻ ഇതാ സമാധിയൊരുക്കുന്നു.

നീ എന്തൊക്കെ കാണിച്ചാലും ചെയ്താലും ഞാൻ എന്നും നിന്റെ ആയിരിക്കും എന്നാ നിന്റെ വിശ്വാസത്താൽ നീ നൽകുന്ന മനോവേദനകൾ സഹിക്കാൻ ഞാൻ ഇതിഹാസത്തിലെ സ്ത്രീകഥാപാത്രം അല്ല.

മാനവും അഭിമാനവുമുള്ള ഇന്നിന്റെ പ്രതിരൂപമാണ്


ഇന്ന് ഞാൻ എനിക്കായ് ഒരു ലോകമൊരുക്കുന്നു.

എന്നെ മാത്രം സ്നേഹിച്ചു സ്വയമേഴുതിയ ജീവിതം ജീവിച്ചുകൊണ്ട് എന്റെ ചുവടുകൾ മുൻപോട്ടു പോകും.

നീയാണ് എന്റെ ലോകമെന്ന മിഥ്യധാരണ എന്നിൽ നിന്നും അകന്നിരിക്കുന്നു.

എന്റെ സന്തോഷങ്ങൾ നിന്നിൽ ആണെന്ന എന്റെ അബദ്ധ ചിന്തകൾക്ക് വിട

എന്റെ സന്തോഷങ്ങൾ എന്നിൽ മാത്രമാണ് അതിന്റെ താക്കോൽ സൂക്ഷിപ്പുക്കാരി ഞാൻ മാത്രമാണെന്നും 

എന്റെ സന്തോഷത്തിന്റെ പൂർണ ഉത്തരവാദിത്തം എനിക്ക് മാത്രം ആണെന്നും ഞാൻ മനസ്സിൽ ആക്കുന്നു.

ഇനി ഒരിക്കലും നീയും നിന്റെ ഓർമകളും എന്നെ വേട്ടയാടാതെ ഇരിക്കട്ടെ..

ഇനി എന്നിൽ നിനക്ക് ഒരു സ്ഥാനവും അവകാശവുമില്ല.

അർഹതയില്ലാത്തവർക്ക് മുൻപിൽ ഞാൻ എന്റെ സ്നേഹത്തിന്റെ പാനപാത്രം ഇതാ അടച്ചു വെക്കുന്നു..



Rate this content
Log in

Similar malayalam poem from Action