പണം
പണം
പണമില്ലെങ്കിൽ പിണം എന്ന് കേട്ടുവളർന്നവർ നാം.
പണമുണ്ടാക്കാൻ നെട്ടോട്ടമൊടുന്നവരും നാം തന്നെ.
ബാങ്കുകൾ കയറി ഇറങ്ങി ലോണുകൾ എടുത്തും
പണക്കാരൻ ആവും എന്നാ മോഹത്തിൽ ലോട്ടറിയെടുത്തു ഉള്ള പണം കളയുന്നതും നാം.
പണം എന്ന പ്രലോഭനങ്ങളിൽ മയങ്ങി
ചതിയിൽ ചെന്നു പെടുന്നവർ നാം.
അന്ധവിശ്വാസങ്ങളെ മുറുകെ പിടിച്ചു
കള്ളന്മാരുടെ കീശനിറക്കുന്നതും നാം.
പണത്തിനു വേണ്ടി സ്വന്തബന്ധങ്ങൾ
മറക്കുന്നതും തമ്മിൽ തല്ലുന്നതും നാം തന്നെ.
ഇനിയും പണമെന്ന പ്രലോഭനത്തിൽ അടിമയാവാതെ കണ്ണുതുറക്കേണം നാം.
