പ്രിയപ്പെട്ടവൾ
പ്രിയപ്പെട്ടവൾ
അകലങ്ങളിൽ ആണെങ്കിലും
ഓരോ നിമിനേരവും അരികിലുണ്ടെന്ന് തോന്നിക്കുന്നവൾ..
അറിയാതെ എൻ ഹൃദയത്തിൽ
വേരൂന്നി വൻവൃക്ഷമായി പടർന്നവൾ
സ്നേഹവും വിശ്വാസവും ഇടകലർത്തി
ആത്മബന്ധം ഊട്ടിയുറപ്പിച്ചവൾ
തൃമധുരം പോലെ മാധുര്യമുള്ളവൾ
ഇടർച്ചകളിൽ കൈത്താങ്ങാവുന്നവൾ
ഓരോ മിഴിനീർ മഴ ഞാൻ പൊഴിക്കുമ്പോളും
ഒരു കുടയായി ആശ്വാസമേകുന്നവൾ
ഒരിക്കലും അകലില്ല നാം
ആർക്കും അകറ്റിമാറ്റാൻ കഴിയില്ല നമ്മെ
ഒന്നിനും വേണ്ടിയും വിട്ടുകൊടുക്കില്ല
ഞാൻ ഈ സൗഹൃദത്തെ
എനിക്ക് ഏറെ പ്രിയപ്പെട്ടവളെ