STORYMIRROR

akshaya balakrishnan aalipazham

Classics

3  

akshaya balakrishnan aalipazham

Classics

എന്റെ കണ്ണനോട്

എന്റെ കണ്ണനോട്

1 min
198

കൃഷ്ണ, കായാമ്പൂവർണാ...

എന്തെ നീയെന്നെ കാണാതെ പോവുന്നു

വിശ്വം മുഴുവൻ നിറഞ്ഞു നിൽക്കും ചൈതന്യമല്ലേ നീ എന്നിട്ടും എന്തെ വിരഹവേദനയാൽ പിടയും എന്നെ നീ അറിയതെ പോകുന്നു 

അറിഞ്ഞിട്ടും അറിയില്ല എന്ന് നടിക്കുകയാണോ നീ..

കൃഷ്ണ, എന്തിനി തിരസ്‌കാരം,

ഉമീത്തീയിൽ എന്ന പോൽ ഞാൻ വെന്തുരുകുന്നത് നീ കാണുന്നില്ലേ..

എന്നിൽ നിറഞ്ഞു നിൽക്കും പ്രണയം നീയെല്ലേ കണ്ണാ

എന്നിട്ടും ഈ അവഗണനയുടെ നിലയില്ല കായത്തിലേക്ക് എന്തിന് നീയെന്നെ വലിച്ചെറിയുന്നു.

ഞാൻ ചെയ്ത തെറ്റെന്തായിരുന്നു കണ്ണാ..

ഉയിരും നൽകി നിന്നെ സ്നേഹിച്ചതോ?

അതോ നിന്നിൽ സർവ്വം ഞാൻ ആവണം കൊതിച്ചതോ?

പറയൂ നീ കൃഷ്ണ.

അറിയാം ഈ ലോകം മുഴുവൻ മാധവനെ സ്നേഹിച്ച ഗോപികമാർ ആണെന്ന്..

എനിക്ക് അതിൽ ഒരു ഗോപികയാവണ്ട കണ്ണാ...

എനിക്ക് നിന്റെത് ആയാൽ മതി കണ്ണാ

ഓരോ ദിനവും നിന്നെ പൂജിക്കും കൃഷ്ണതുളസിയായാൽ മതി എനിക്ക് കണ്ണാ.


Rate this content
Log in

Similar malayalam poem from Classics