അപരിചിതർ
അപരിചിതർ
നാം രണ്ടു അപരിചിതർ
രണ്ട് കൈവഴികളായി വന്നു
ഒന്നായി ചേർന്നവർ
അപരിചിതത്തിന്റെ മേൽ കുപ്പായം ഊരി
പരിചിതർ ആയവർ നമ്മൾ
സ്വപ്നവും മോഹവും സ്നേഹവും പങ്കുവെച്ചവർ നാം
കാലത്തിന്റെ കുത്തൊഴുക്കിൽ
രണ്ടു വഴിയായി പിരിഞ്ഞു വീണ്ടും അപരിചിതർ ആയവർ നമ്മൾ
പരിചിതർ ആയ രണ്ടു അപരിചിതർ
