STORYMIRROR

Krishnakishor E

Tragedy Action Crime

4  

Krishnakishor E

Tragedy Action Crime

തൂലിക

തൂലിക

1 min
283

മാനത്തെ പറവകൾ പോൽ നാം

നോക്കുന്നീ താഴ്‌വാരത്ത്, അടിതെറ്റിയ

കൊമ്പനുമടിയിൽ പിടയുന്നൊരു ജീവനുമരികെ

കരയുന്നാ നെല്ലിന് താഴെ പിടയുന്നോരു 

കൂനനുറുമ്പ്.


ചിരികണ്ടാ മുഖമൊന്നിളകി,

കരിപൂണ്ടാ കയ്യും കഴുകി

നിറമില്ലാ കണ്ണാടിയുടെ പ്രതിബിംബം

ചുവരിൽ ചിതറി.


വരിനില്ലെടാ നായിൻമകനെ

പറയില്ലെട ചൂരലുമാത്രം

മതിയാവില്ലിനിയൊരുനാളും 

പകപൂണ്ടാ ചോരക്കറയിൽ

മഷിയൂർന്നൊരു തൂലികയായി.


Rate this content
Log in

Similar malayalam poem from Tragedy