പാല പൂക്കുന്ന യാമങ്ങൾ
പാല പൂക്കുന്ന യാമങ്ങൾ
പാലൊളി ചന്ദ്രൻ ഉദിച്ചു നിൽക്കൂം
പാതിരാവിലെ പ്രകാശത്തിൻ നിഴലിൽ
പാരിലാകെ പൂമണം പരത്തി കൊണ്ട്
പാലപൂക്കുന്ന യാമങ്ങൾ വരവായി.
പാർവ്വണേന്ദുവിന്റെ ശോഭയിൽ വിളങ്ങും
പാരിജാതപ്പൂക്കളും പരിമണം പരത്തി
പൌർണ്ണമിയുടെ മാറിൽ തല ചായ്ക്കാൻ
പ്രണയമഴയായ് മഞ്ഞുകണങ്ങളുമെത്തി.
പാലപൂക്കുന്ന യാമത്തിൽ മന്ദമാരുതൻ
പാലപ്പൂവിൻ ഗന്ധവും പേറി ആവോളം
പരന്നു കിടക്കുന്ന ധരണിയുടെ മാറിൽ
പട്ടുമെത്തയിലെന്ന പോൽ ശയിക്കുന്നു.
പാരിനെ മയക്കുന്ന മന്ദസ്മിതവുമായ്
പനിമതിയും വെൺപ്രഭയാൽ തിളങ്ങി,
പുതുമണം പരത്തുന്ന പാതിരപ്പൂക്കൾ
പാതിചാരിയ വാതിലിലൂടെത്തി നോക്കി.
പാലപ്പൂവിന്റെ ഗന്ധമാസ്വദിക്കാനായ്
പാട്ടുംപാടി നിശയുടെ ഏഴാംയാമത്തിൽ
പകയുടെ വെള്ളാരം കണ്ണുകളുമായി
പരന്നൊഴുകി നടക്കാനെത്തി യക്ഷിപ്പെണ്ണും.

