STORYMIRROR

Jyothi Kamalam

Horror Classics

4  

Jyothi Kamalam

Horror Classics

"അമാവാസിക്കാറ്റ്"

"അമാവാസിക്കാറ്റ്"

1 min
337


ഹരിതം മനോഹരം സുരഭിലം കിളിവീട്

ഇളം കാറ്റിൽ നിരനിരയായ് കവുങ്ങിൻ തലയാട്ടം...

മധുരമായൊഴുകിവരും കുയിൽനാദം സുന്ദരം


പുലരിയിൽ വിരുന്നുവരും പൂത്തുമ്പിപ്പറ്റങ്ങൾ

അകലെ ചരുവിൽ കാണാം ഉദയാസ്തമനങ്ങൾ 

പ്രണയാതുരം മോഹനം നവമിഥുനങ്ങൾക്കവിടം


അന്നൊരു രാവിൽ അമാവാസിപക്ഷനാളിൽ

ഇരുളിൻ മറയിൽ കണ്ടവൾ നിഴലാട്ടം

അലറി വിളിച്ചവൾ പൊടുന്നനെ നിലംപൊത്തി


പിന്നെയൊരു കയ്യാങ്കളി കോലാഹലം ...

ചുറ്റിപ്പിടിച്ചൂ കീഴടക്കി പ്രിയനവനെ

ബന്ധിച്ചൂ മാഞ്ചോട്ടിൽ അത്ഭുതംകൂറി അയൽക്കൂട്ടം


ഛായാപടം പിടിച്ചു തെളിവിനായ്‌ ഝടിതിയിൽ

കേണു അവൻ പലകുറി ..ഉറക്കെയോതി താൻ ചോരനല്ലെന്നു..

ആരുമതു കൊണ്ടില്ല ഗൗനിച്ചില്ല..


പൊടുന്നനെ വീശി കാറ്റു വൈദ്യൂതിയും താറുമാറായി

മിന്നൽ പിണറിന്റെ ശോഭയിൽ ദർശിച്ചു ...

മാഞ്ചോട്ടിൽ ഒരുപിടിപ്പൂക്കൾ മാത്രം


സ്തബ്ധരായി കൂടിയോരെല്ലാം ….അന്ധാളിച്ചു നിയമപാലകർ ഏമാന്മാർ ….

ഛായാപടം നോക്കി ഞെട്ടിത്തരിച്ചു പോയ്…

കയ്യിലെ മരണക്കണക്ക് പുസ്തകത്താളിൽ കോറിയ ചിത്രം "രണ്ടാളുമൊന്ന്‌"

അവിടെയൊരു രോദനം ആഞ്ഞടിച്ചു

ചോരനല്ല ഞാൻ ചോരനല്ല….തേടിയലയുന്നു ഒറ്റിയവനെ …തേടിയലയുന്നു ഒറ്റിയവനെ…


Rate this content
Log in

Similar malayalam poem from Horror