STORYMIRROR

Binu R

Horror

4  

Binu R

Horror

ഭീഭത്സം

ഭീഭത്സം

1 min
268


കേരളമെന്നുകേട്ടുനമ്മൾ

ഉൾപുളകിതരായ രാവുകളെല്ലാം

ഒരു സ്വപ്നംപോലെ കൊഴിഞ്ഞുപോവുന്നതുകാൺകെ,

വന്നുചേരുന്നതെല്ലാം വന്ദനം ചൊല്ലാൻ

പോലും മടിക്കും പുലരികളല്ലേ..


ലഹരികളിലടിപതറുന്ന കേരളം

കേരമില്ലാമലനിരകൾ നിറഞ്ഞകേരളം

വയലെല്ലാം കൊതുകുകൾ

നിറഞ്ഞകേരളം

കർഷകരുടെ നടുവൊടിക്കും കേരളം


കുന്നായ്മകൾ തീർപ്പുകൽപ്പിക്കുന്ന

നാടിൻനന്മകളെല്ലാം

കുന്നുകൂടിക്കിടക്കുന്ന കേരളം

പഴയഹരിതമനോഹരസുന്ദരകേരളം.


കത്തികൾക്കുമുമ്പിൽ തൂങ്ങിയാടുന്നു

കത്തിജ്ജ്വലിക്കുമീ സംസ്കാരകേരളം

എല്ലാത്തിലുംഒന്നാമനെന്നുപുലമ്പുന്നവർ

എടുത്തെറിയാൻ കാക്കുന്നു മൂർച്ചകൾ

രക്തം കണ്ടു കൊതിതീർന്നവർ

രക്തം കോരിക്കുടിച്ചു ജരാനരകൾ മറന്നവർ

മരണം കല്പിച്ചുകൂട്ടുന്നു, ആയുസ്സിൻ

എണ്ണമറിയാതെ മരിക്കാൻ അറയ്ക്കുന്നവർക്കായ്

പണിതെടുക്കുന്നു മരണം.

    


Rate this content
Log in

Similar malayalam poem from Horror