Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Arjun premachandran

Drama Children

3  

Arjun premachandran

Drama Children

അമ്മ

അമ്മ

1 min
284


അമ്മ തൻ സ്നേഹമാകാശമാകെ 

തൊട്ടു തലോടിയിന്നെൻ നെറ്റി മേലെ 

താരാട്ടുപാട്ടു കേട്ടിന്നു ഞാനാ മടിത്തട്ടിൽ

വാടിത്തളർന്നു ചായുമ്പോൾ

 

കണ്ണിമകൾ മെല്ലെയടയുന്നു 

സ്വപ്‌നങ്ങൾ പെയ്യുന്നു മുന്നിൽ 

കരുതലിൻ വാക്കുകളമ്മ 

അറിവുകൾ പകരുന്നുവെന്നിൽ 


ശാന്തമായ് സൗമ്യമായ് പുണ്യ-

സ്നേഹപ്രവാഹമായ് 

നിറയുന്ന സാന്ത്വനം പകരുന്ന 

ചിരിയുമായെന്നിൽ തഴുകുന്നു 


പരിഭവമേതുമില്ലാതെ പകരുന്ന 

അതിരുകളില്ലാത്ത സ്നേഹമായമ്മ 

കാലമെത്ര കഴിഞ്ഞിടുമ്പോളും  

അമ്മ തൻ കുഞ്ഞു ലോകത്തിൽ 

വിരിഞ്ഞിടും പൊന്നോമലാണിന്നു ഞാനും 


Rate this content
Log in

Similar malayalam poem from Drama