STORYMIRROR

Vineetha Vijayan

Inspirational Children

3  

Vineetha Vijayan

Inspirational Children

എൻ്റെ പൊന്മുത്ത്

എൻ്റെ പൊന്മുത്ത്

1 min
145

എൻ്റെ മൗനസാഗരത്തിൻ          

ഏകാന്ത നീലിമയിൽ നിഴൽ വീശുമൊരായിരം ചിപ്പികൾക്കുള്ളിൽ

മണൽത്തരികളും മൽസ്യകന്യകയും താരാട്ടുന്നപൊന്മുത്താണു    

നീയെനിയ്ക്കന്നും ഇന്നും എന്നും ഓർമയിലെന്നോ

ഞാൻ കാത്തുവെച്ച കുപ്പിവളക്കിലുക്കവും കൊലുസിൻ്റെ

കൊഞ്ചലുമെല്ലാം കാലത്തിൻ്റെ തീരത്തലയടിച്ചെത്തുന്നു

ഇനിയുമൊരു ജന്മത്തിനീ സാഗരം സാക്ഷിയെങ്കിൽ തീരത്തു

ഞാനണയുമൊരു വെൺശംഖായ് അതിലൊരു ഇരമ്പലായ് നീയും



Rate this content
Log in

Similar malayalam poem from Inspirational