STORYMIRROR

Binu R

Children Stories Children

3  

Binu R

Children Stories Children

അക്ഷരങ്ങൾ

അക്ഷരങ്ങൾ

1 min
222

അക്ഷരതിരുമുറ്റത്താദ്യമായ് ചെന്നപ്പോൾ 

ആദ്യംകണ്ടതൊരു ആലും മാവും കൂടിയൊരാത്മാവായിരുന്നു. 


അക്ഷരവൈരികളാം കുഞ്ഞുതെമ്മാടിക്കൂട്ടങ്ങളെല്ലാം അമ്മയുടെസാരിത്തുമ്പിൽ ഞഞ്ഞാണംപിഞ്ഞാണം 

ചാഞ്ചാടിതിരിഞ്ഞിരുന്നു. 


കരച്ചിലുംപിഴിച്ചിലുംഏങ്ങലും 

ആദ്യം മാനത്താദ്യാക്ഷരങ്ങൾ കുറിച്ചിരുന്നു 


പള്ളിക്കൂടമുറിയിൽ 'അ' എന്നാദ്യക്ഷരം മുഴങ്ങിയപ്പോൾ 

'ആ 'എന്ന കരച്ചിലുകൾ വെറും 

തേങ്ങലായ് മാറി. 


അമ്മയെന്നപദം അക്ഷരക്കളരിയിൽ മുഴങ്ങിയപ്പോൾ 

അമ്മയെത്തേടി കുഞ്ഞുമണികൾ 

ജനാലവഴി പുറത്തേക്കു നോക്കി.


അക്ഷരക്കളരിയിൽ മുഴങ്ങിയ

അക്ഷരങ്ങളെല്ലാം 

'അ മുതൽ അം വരെയും', 

'കചടതപ'യും ആയിരുന്നു


'യ ല ര വ യേ' കേൾക്കാനേയില്ലായിരുന്നു 

ള ഴ റ മൗനത്തിലുമായിരുന്നു. 


Rate this content
Log in