കുഞ്ഞോമൽച്ചിരി
കുഞ്ഞോമൽച്ചിരി


നക്ഷത്രക്കുഞ്ഞുങ്ങൾ മാനമെങ്ങും...
എന്നോമലെക്കാണാനെത്തിയല്ലോ...
അമ്പിളിയമ്മാവനെങ്ങു പോയീ...
പാൽ പുഞ്ചിരിയോടെ വന്നുവല്ലോ...
കൊച്ചരിപ്പല്ലിൻ ചിരി കാണുവാൻ...
മുല്ല മൊട്ടെങ്ങും വിടർന്നുവല്ലോ...
മുല്ലമലരിൻ സുഗന്ധമെങ്ങും...
കുഞ്ഞിളം കാറ്റിൽ പടർന്നുവല്ലോ...
നിന്നെക്കുറിച്ചുള്ള പാട്ടു മൂളാൻ...
കുഞ്ഞിക്കുരുവികളെത്തിയല്ലോ...
കുഞ്ഞിക്കഥകൾ പറഞ്ഞീടുവാൻ...
മുത്തശ്ശിയമ്മയും വന്നുവല്ലോ...
പാട്ടുകൾ കേട്ട് കഥയും കേട്ട്...
കുഞ്ഞേ നീയും ഉറങ്ങുറങ്ങൂ...
കുഞ്ഞേ നീയും ഉറങ്ങുറങ്ങൂ...