STORYMIRROR

Sreedevi P

Abstract Inspirational Children

3  

Sreedevi P

Abstract Inspirational Children

സുന്ദര ലോകം

സുന്ദര ലോകം

1 min
268

അടുത്തുള്ള ഒഴിഞ്ഞു കിടക്കുന്ന, 

മഞ്ഞു മലയിലേക്കു നടന്നു ഞാൻ.

സൂര്യനാകാശത്തിരുന്നു മന്ദഹസിക്കുന്നു.

ആ ദീപ്തമാം മന്ദഹാസം നോക്കിയിരുന്നു ഞാൻ!


സൂര്യ രശ്മികൾ ചൂടായപ്പോൾ, 

മഞ്ഞു കട്ടകൾ പല രൂപത്തിലായ് ഉരുകിടുന്നു.

വള്ളികളായും, മരങ്ങളായും, കുഞ്ഞു,

കപ്പലുകളായുമങ്ങനെയൊഴുകിടുമ്പോൾ,


വെച്ചു പിടിച്ചു ഞാൻ, തുറമുഖത്തേക്ക്.            

വെയിലേറ്റ് തിളങ്ങുന്ന സമുദ്രം.

വന്നുപൊയ്കൊണ്ടിരിക്കുന്ന കപ്പലുകൾ.

വർണ്ണ ശബളിമായ ക്രയവിക്രയങ്ങൾ.


അപ്പോഴതാ സമദ്രത്തിലൂടെ നീന്തുന്നു,

പല തരം വർണ്ണ മത്സ്യങ്ങൾ.

എല്ലാം കണ്ടു നിന്നു ഞാനാ സുന്ദര വർണ്ണങ്ങൾ. 


അവിടുള്ളൊരു കല്ലിൽ, ആ സുന്ദര,

ലോകത്തു ഞാനിരിക്കുമ്പോൾ,

എൻ മുത്തു വളകൾ കിലുങ്ങി.

എൻ നീണ്ട കാർകൂന്തൽ

പറന്നിടുന്നു കുളിർ കാറ്റിൽ.



Rate this content
Log in

Similar malayalam poem from Abstract